തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകൾ സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയോഗിച്ചു. നിരീക്ഷകന്റെ പേര്, ചുമതലപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി, മൊബൈൽ ഫോൺ നമ്പർ എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
