കൊല്ലം : ജില്ലയില്‍ ചൊവ്വാഴ്ച 682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 622 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം മൂലം 674 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂര്‍, രാമന്‍കുളങ്ങര എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, ഇടമുളയ്ക്കല്‍, കുലശേഖരപുരം, ചാത്തന്നൂര്‍ തൊടിയൂര്‍, പിറവന്തൂര്‍, തഴവ, അലയമണ്‍, തെക്കുംഭാഗം, വെളിയം ശാസ്താംകോട്ട പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 79 പേര്‍ക്കാണ് രോഗബാധ. കരൂര്‍കടവ് സ്വദേശി രസക് കുഞ്ഞ്(60), ക്ലാപ്പന സ്വദേശിനി ആശ(45) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.