തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ (19.11.20) അവസാനിക്കും. രാവിലെ 11 മണി മുതൽ മൂന്നു മണി വരെ ബന്ധപ്പെട്ട വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ പത്രിക സമർപ്പിക്കാവുന്നതാണ്. പത്രികാ സമർപ്പണത്തിൻ്റെ അഞ്ചാം ദിനത്തിൽ (18.11) 2471 പത്രികകൾ ലഭിച്ചു.

ജില്ലാ പഞ്ചായത്ത് – 58

ബ്ലോക്ക് പഞ്ചായത്തുകൾ – 243

അടിമാലി 28
ദേവികുളം 43
നെടുങ്കണ്ടം 34
ഇളംദേശം 23
ഇടുക്കി 23
കട്ടപ്പന 30
തൊടുപുഴ 40
അഴുത 22

ഗ്രാമപഞ്ചായത്തുകൾ – 2001

നഗരസഭകൾ- 169

തൊടുപുഴ -73
കട്ടപ്പന -96

എന്നിങ്ങനെയാണ് ഇന്ന് (18.11) ലഭിച്ച നാമനിർദ്ദേശപത്രികകളുടെ എണ്ണം.

ഇതോടെ ഇന്ന് വരെ ആകെ 3576 നാമനിർദ്ദേശപത്രികകൾ ലഭിച്ചു.

ജില്ലാ പഞ്ചായത്ത്‌ -64

ബ്ലോക്ക് പഞ്ചായത്ത്‌ – 303

ഗ്രാമ പഞ്ചായത്ത്‌ – 2959

മുനിസിപ്പാലിറ്റി – 246.