രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 2020-21 അധ്യയന വര്‍ഷം എം.സി.എ ഒന്നാം വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 20 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ രാവിലെ 10 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ കോളേജ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
തിരുവനന്തപുരം എല്‍.ബി.എസ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ rit.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.