തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ,  സ്ഥാനാർത്ഥികൾ പ്രചരണ സംഘങ്ങൾ, തുടങ്ങിയവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

കൊല്ലം: ഗൃഹസന്ദര്‍ശനത്തിന് പോകുന്ന സംഘത്തില്‍ അഞ്ചു പേരില്‍ കൂടാന്‍ പാടില്ല. രണ്ട് മീറ്റര്‍ അകലം പാലിച്ചു ആശയവിനിമയം നടത്തണം. സ്ഥാനാര്‍ഥിയും പ്രചരണ സംഘാംഗങ്ങളും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. മുഴുവന്‍ സമയവും സാനിറ്റൈസര്‍ കരുതണം. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, രോഗികള്‍, മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവരെ നേരില്‍ സന്ദര്‍ശിക്കാന്‍ പാടില്ല. ഹസ്തദാനം, ആലിംഗനം, നോട്ട്മാല, പുഷ്പഹാരം, ഷാള്‍ അണിയിക്കല്‍  എന്നിവ ഒഴിവാക്കണം. നോട്ടീസ്, പ്രസ്താവന തുടങ്ങിയവ കൈപ്പറ്റുന്നവര്‍ ഉടന്‍ കൈ ശുദ്ധീകരിക്കണം.