എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം പൂർത്തിയായി. വെള്ളിയാഴ്ചയാണ് നാമ നിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബർ 23 ആണ് നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

ജില്ലയിൽ ഇതുവരെ 17265 നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 253 പത്രികകളും കൊച്ചി കോർപറേഷനിലേക്ക് 835 നാമ നിർദേശപത്രികകളും സമർപ്പിച്ചു. ജില്ലയിലെ 13 മുൻസിപ്പാലിറ്റികളിൽ ആയി 3586 നാമ നിർദേശപത്രികകൾ ആണ് സമർപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്തിൽ 1405 പത്രികകളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 11186 നാമ നിർദേശപത്രികകളും സമർപ്പിച്ചിട്ടുണ്ട്.

അവസാന ദിവസമായ വ്യാഴാഴ്ച 4580 നാമ നിർദേശ പത്രികകൾ ആണ് സമർപ്പിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 95 സ്ഥാനാർഥികൾ ആണ് അവസാന ദിവസം നാമ നിർദേശ പത്രിക സമർപ്പിച്ചത്. ജില്ലാ പഞ്ചായത്തിലേക്കുള്ള നാമ നിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച 11 മണി മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും