കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി താലൂക്ക് തലത്തില്‍ ആന്റി ഡീഫേ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ബാനറുകള്‍, നോട്ടീസുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, തിരഞ്ഞെടുപ്പ് യോഗങ്ങള്‍, അനൗണ്‍സ്‌മെന്റുകള്‍,
സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. നിയമപരമല്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും അനുവദനീയമല്ലാത്ത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും.
പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് സ്ഥാനാര്‍ഥികള്‍ തയ്യാറായില്ലെങ്കില്‍ സ്‌ക്വാഡ് നേരിട്ട് നീക്കം ചെയ്ത് ചിലവ് സ്ഥാനാര്‍ഥിയില്‍നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുകയും ചെയ്യും. പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്നും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ പരിശോധിക്കും.
തഹസില്‍ദാര്‍മാരായ പി.ജി രാജേന്ദ്രബാബു (കോട്ടയം), ജിനു പുന്നൂസ് (ചങ്ങനാശേരി), ഫ്രാന്‍സിസ് സാവിയോ ( കാഞ്ഞിരപ്പള്ളി), വി.എം അഷ്‌റഫ് ( മീനച്ചില്‍ ) കെ.കെ. ബിനി ( വൈക്കം ) എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജീവനക്കാരും സ്‌ക്വാഡുകളിലുണ്ട്.