കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന എറണാകുളം അഡീഷണല്‍ ജില്ലാ കോടതി (പോക്‌സോ കോടതി)യില്‍ ചൈല്‍ഡ് വിറ്റ്‌നസ് ലോഞ്ചിന്റെ ഉദ്ഘാടനം ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നിര്‍വഹിച്ചു. കോടതിയില്‍ സാക്ഷികളായെത്തുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സധൈര്യം മൊഴി നല്‍കുന്നതിന് സാഹചര്യമൊരുക്കുന്നതിനുമാണ് ശിശുസൗഹൃദ ലോഞ്ച് തയാറാക്കിയിരിക്കുന്നത്.
കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയോടെ മനോഹരമായ വര്‍ണവിന്യാസത്തിലാണ് ലോഞ്ച് തയാറാക്കിയിരിക്കുന്നത്. ചൈല്‍ഡ് അഡ്വോകസി സെന്റര്‍, ബോധിനി എന്നിവയും യൂനോയിയന്‍സ് എന്ന സംഘടനയും ചേര്‍ന്നാണ് ലോഞ്ചിന് സഹായസഹകരണം നല്‍കിയത്. ഉദ്ഘാടനച്ചടങ്ങില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.