കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സ്‌കൂൾ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി നടത്തിയ ഉപന്യാസ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ (വിഷയം: അമ്മ മലയാളം) അലീന ബാബു (സെന്റ് ജോസഫ്സ് എച്ച് എസ് എസ്, മേലൂർ), സോന റോസ് ജെയ്സൺ (എൽ എഫ് സി ജി എച്ച് എസ് എസ്, മമ്മിയൂർ), ജയേന്ദു കെ എസ് (സാന്ദീപനി വിദ്യാനികേതൻ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സർക്കാർ ജീവനക്കാർക്കായി നടത്തിയ മത്സരത്തിൽ (വിഷയം: ഭരണഭാഷ മലയാളം) എൻ എ ലേഖ (ദേശീയ സമ്പാദ്യപദ്ധതി, അയ്യന്തോൾ), എം ജയലക്ഷ്മി (കൊണ്ടാഴി ഗ്രാമപഞ്ചായത്ത്), ഐ മിനി (ഗവ ഹയർസെക്കന്ററി സ്‌കൂൾ, പെരിങ്ങോട്ടുകര) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി