ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ എല്ലായിടത്തും നിരീക്ഷണങ്ങളും പരിശോധനകളും നടത്തും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.എൻ അജിയ്ക്കാണ് ജില്ലാതല സെല്ലിന്റെ ചുമതല. അഡ്മിനിസ്ട്രറ്റീവ് അസിസ്റ്റന്റ് നന്ദിനി കെ നായർ, മാസ് മീഡിയ ഓഫീസർ അനിൽ കുമാർ ആർ,
സെക്ഷൻ സൂപ്രണ്ടന്റ് നിമ റ്റിപി, സെക്ഷൻ ക്ലർക് ഫൈസൽ സെയ്‌തു എന്നിവരാണ് മറ്റംഗങ്ങള്‍.