തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില് അനധികൃതമായി പ്രചാരണ സാമഗ്രികള് ഉപയോഗിക്കുന്നത് നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാതലത്തില് ഏഴ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള് രൂപീകരിച്ചു. ജില്ലാതലത്തില് ഒന്നും താലൂക്കടിസ്ഥാനത്തില് ആറും ഉള്പ്പടെയാണ് ഏഴ് സ്‌ക്വാഡുകള് രൂപീകരിച്ചത്. സ്‌ക്വാഡുകള് ഇന്ന് (നവംബര് 24) മുതല് പ്രവര്ത്തനമാരംഭിക്കും.
പൊതുജനങ്ങള് താഴെപ്പറയുന്ന നമ്പറുകളിലാണ് പരാതികള് അറിയിക്കേണ്ടത്.
ജില്ലാ തലത്തില് – 9447918124 ലും, താലൂക്ക് തലത്തില് പട്ടാമ്പി – 9447320255 , ഒറ്റപ്പാലം – 9446488189 , മണ്ണാര്ക്കാട് – 9847775110 , പാലക്കാട് – 9744001178 , ചിറ്റൂര് – 9946238930 , ആലത്തൂര് – 9446033441.
എല്.ആര് ഡെപ്യൂട്ടി കലക്ടര് പി.എ വിഭൂഷണനാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നോഡല് ഓഫീസര്. റോഡിന്റെ വശങ്ങള്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള് എന്നിവിടങ്ങളില് കേന്ദ്ര-സംസ്ഥാന സര്ക്കാര്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്, എം.എല്.എ, എം.പി, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ വികസന നേട്ടങ്ങള് കാണിക്കുന്ന ഹോര്ഡിങ്ങുകള്, പരസ്യങ്ങള്, ബാനറുകള്, ബോര്ഡ്, എല്.ഇ.ഡി ഡിസ്പ്ലേ, തുടങ്ങിയവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് രാഷ്ട്രീയപ്പാര്ട്ടികള്ക്ക് വേണ്ട നിര്ദേശങ്ങള് നല്കും. പരസ്യങ്ങള് നീക്കാനുള്ള മാര്ഗനിര്ദേശങ്ങള് നടപ്പാക്കുന്നതില് വീഴ്ച്ച വരുത്തിയാല് സ്‌ക്വാഡുകള് ഇവ സ്വമേധയാ നീക്കും. ഇതിന്റെ ചെലവ് സ്ഥാനാര്ഥിയുടെയോ രാഷ്ട്രീയപ്പാര്ട്ടിയുടെയോ തിരഞ്ഞെടുപ്പ് ചെലവില് കണക്കാക്കുന്നതാണ്. വൈദ്യുതി പോസ്റ്റുകള്, കേന്ദ്ര- സംസ്ഥാന സര്ക്കാര് അധീനതയിലുള്ള കെട്ടിടങ്ങള്, ചുമരുകള് എന്നിവയിലും കൊടികള്, പോസ്റ്ററുകള് പതിക്കുന്നത് ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് കര്ശനമായി നിരീക്ഷിക്കും. കൂടാതെ, പരസ്യം നീക്കുന്നത് ഉള്പ്പെടെയുള്ള സ്‌ക്വാഡിന്റെ പ്രധാന പ്രവര്ത്തനങ്ങള് വീഡിയോ കവറേജ് നടത്തുന്നതാണ്.