തിരുവനന്തപുരം – മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷിക്കാനുളള സമയം ഡിസംബര്‍ 4 വരെ ദീര്‍ഘിപ്പിച്ചു. പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സര്‍ക്കാര്‍ സര്‍വീസിലുളളവര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ അപേക്ഷ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം – 33 എന്ന് വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in.