കോട്ടയം: തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് സമിതി നടപ്പിലാക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജന അധ്യക്ഷത വഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കാലത്ത് ഉറപ്പാക്കേണ്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫ ഡോ. അനീഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റ് റോണു മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് , കില ഫാക്കല്‍റ്റി കെ.എസ് ശാലിനി, എന്നിവര്‍ ക്ലാസെടുത്തു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങള്‍ പങ്കെടുത്ത പരിശീലന പരിപാടിയുടെ ഏകോപനം പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഡയറക്ടര്‍ ബിനു ജോണ്‍ നിര്‍വഹിച്ചു.