വയനാട്: ശാരീരികവും മാനസികവും ലൈംഗീകവുമായി അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിഹാരവും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം.
ഷെൽട്ടർ, വൈദ്യസഹായം, പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ, നിയമ സഹായം,
കൗണ്‍സിലിംഗ്,പോലീസ് സംരക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. ഇരുപത്തിനാല് മണിക്കൂറും സേവനങ്ങള്‍ നല്‍കുന്ന രീതിയിലാണ് സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വനിതാശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നല്‍കുന്നത്. വനിതാ ഓഫീസര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല.
കൗണ്‍സിലര്‍, ഡോക്ടര്‍, പോലീസ്,അഭിഭാഷകര്‍,വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും. ജില്ലയില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനു സമീപം പഴയ ഗവൺമെന്റ് ഹോസ്പിറ്റൽ ബിൽഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. ഫോൺ04936202120, 08281999063 അല്ലെങ്കില്‍ വനിത ഹെല്‍പ് ലൈന്‍ (1091), നിര്‍ഭയ ടോള്‍ ഫ്രീ (1800 425 1400),മിത്ര (181), ചൈല്‍ഡ്‌ലൈന്‍ (1098) ഇവയില്‍ ഏതെങ്കിലും നമ്പരില്‍ വിളിച്ച് സേവനം ആവശ്യപ്പെടാം.