പാലക്കാട്:  സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്‍ക്ക് നീലയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ വെള്ള, നീല, പിങ്ക് നിറങ്ങളൊഴിച്ച് മറ്റു നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാവുന്നതാണ്.

ഒരു സ്ഥാനാര്‍ത്ഥി തന്റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല. പക്ഷേ അതേ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കാന്‍ പാടില്ല.