നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ മുഖേനയുള്ള അലോട്ട്മെന്റ് ലഭിച്ചവര്‍ 27, 30 തിയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയുള്ള സമയത്ത് സ്ഥാപനത്തില്‍ അഡ്മിഷന് ഹാജരാകണം. പ്രവേശനത്തിന് https://www.polyadmission.org ല്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് സ്ലിപ്പിനു പുറമെ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, ടി.സി, കോണ്ടക്ട്, ജാതി, വരുമാനം, പ്രത്യേക സംവരണം ഉള്ളവര്‍ പ്രോസ്പെക്ടസില്‍ സൂചിപ്പിച്ചിരിക്കുന്ന അസ്സല്‍ രേഖകള്‍) നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം ഹാജരാകണം.

പ്രവേശന സമയത്ത് ഫീസ് 2500 രൂപ ക്യാഷ് ആയും 3190 രൂപ എ.ടി.എം കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് മുഖേനയുമായിരിക്കും സ്വീകരിക്കുക. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അഡ്മിഷനായി വരുമ്പോള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.polyadmission.org ല്‍ ലഭിക്കും.