ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികൾ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
5,101 പോസ്റ്ററുകൾ, 336 ബോർഡുകൾ, 220 കൊടികൾ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്തത്. ഇനിയുള്ള 10 ദിവസങ്ങളിൽ 24 മണിക്കൂറും സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചു ജില്ലയിൽ ലഭിച്ച പരാതികൾ ഇന്നലെ ചേർന്ന എം.സി.സി. മോണിറ്ററിങ് സെൽ യോഗം പരിശോധിച്ചു. പ്രശ്‌ന പരിഹാരത്തിന് പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറി.
ജില്ല കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ്, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, നെടുമങ്ങാട് ആർ.ഡി.ഒ. എസ്.എൽ. സജികുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സെൽ കൺവീനറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നോഡൽ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.