ജില്ലയില്‍ ഞായറാഴ്ച 426 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 152 പേര്‍ കോവിഡ് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 424 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 46 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-ഒന്‍പത്, കാവനാട്-എട്ട്, മുണ്ടയ്ക്കല്‍-അഞ്ച്, തട്ടാമല-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-18, കരുനാഗപ്പള്ളി-14,  പുനലൂര്‍-11,  കൊട്ടാരക്കര-10 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മൈലം-34, മൈനാഗപ്പള്ളി-21, ചാത്തന്നൂര്‍-20, പന്മന -18, ചവറ, തലവൂര്‍ എന്നിവിടങ്ങളില്‍ 14 വീതവും ഇളമാട്-12, ചിറക്കര -11, ഇടമുളയ്ക്കല്‍, കടയ്ക്കല്‍, തെക്കുംഭാഗം, മേലില ഭാഗങ്ങളില്‍ 10 വീതവും ഇട്ടിവ,  ചിതറ പ്രദേശങ്ങളില്‍  ഒന്‍പതു വീതവും പിറവന്തൂര്‍-എട്ട്, തേവലക്കര-ഏഴ്, കരവാളൂര്‍, തഴവ, തൊടിയൂര്‍, പെരിനാട്, വെളിയം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ആറു വീതവും കല്ലുവാതുക്കല്‍-അഞ്ച്, അഞ്ചല്‍, കിഴക്കേ കല്ലട, നിലമേല്‍, നീണ്ടകര, പട്ടാഴി, പത്തനാപുരം, പവിത്രേശ്വരം, പൂയപ്പള്ളി, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും തൃക്കോവില്‍വട്ടം-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.