തൃശ്ശൂർ: സമൂഹത്തിൽ ലിംഗപദവി അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന നവംബർ 25 പ്രതിരോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതലത്തിൽ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നത്.

ഡിസംബർ 3 രാവിലെ 10.30ന് ‘സുരക്ഷ’ എന്ന പേരിൽ പോഷ് ആക്ടിനെ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ഇന്റെണൽ കംപ്ലൈൻസ് കമ്മിറ്റി ചെയർപേഴ്സൺമാർക്കും വെബിനാർ നടത്തും.

പത്തോ അതിലധികമോ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ നിശ്ചിത ഘടന പ്രകാരം രൂപീകരിച്ചിട്ടുള്ള ഇന്റെണൽ കംപ്ളെയിന്റ് കമ്മിറ്റി ചെയർപേഴ്സൺ/മേധാവി, സെക്ഷൻ ക്ലാർക്ക് എന്നിവർക്ക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പേര്, തസ്തിക, ഫോൺ നമ്പർ എന്നിവ തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാര്യാലയത്തിലേക്ക് അയച്ചു നൽകണം