കാസർകോട് ജില്ലയിലെ കന്നി യുവവോട്ടർമാർക്ക് ജില്ലാ ഐ ഇ സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കോവിഡ് ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമാകാൻ അവസരം. ‘എന്റെ കന്നി വോട്ട് കോവിഡ് ജാഗ്രതയോടെ’ എന്ന് കന്നിവോട്ടർ പറയുന്ന വീഡിയോ സന്ദേശം ഡിസംബർ രണ്ടിനകം 8590684023 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ ഐ ഇ സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ബോധവത്കരണ ക്യാമ്പയിനിൽ ഉൾപ്പെടുത്തും.