ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സ്‌നേഹദീപം തെളിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നേതൃത്വം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധി അനന്തശിവന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, എയ്‌സ് കണ്‍ട്രോള്‍ സുരക്ഷ പ്രോജക്ട് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.