മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍  ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ തങ്ങള്‍ താമസിക്കുന്ന വാര്‍ഡ് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന്  ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

ബ്ലോക്ക് വരണാധികാരിമാരുടെ വിവരങ്ങള്‍

നിലമ്പൂര്‍ -നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത്)
കൊണ്ടോട്ടി-മലപ്പുറം എക്സി. എഞ്ചീനിയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം
വണ്ടൂര്‍-നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (സൗത്ത്)
കാളികാവ്- മലപ്പുറം എക്സി. എഞ്ചീനിയര്‍, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം
അരീക്കോട്- പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്രലഘൂകരണ വിഭാഗം
മലപ്പുറം-ജില്ലാ ലേബര്‍ ഓഫീസര്‍
പെരിന്തല്‍മണ്ണ- സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)
മങ്കട – ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ റിക്കവറി)
കുറ്റിപ്പുറം-ജില്ലാ സപ്ലൈ ഓഫീസര്‍
താനൂര്‍- എക്സി. എഞ്ചീനിയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍
വേങ്ങര- അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍
തിരൂരങ്ങാടി -ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍
തിരൂര്‍- ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ്
പൊന്നാനി-ജില്ലാ കയര്‍ പ്രൊജക്ട് ഓഫീസര്‍
പെരുമ്പടപ്പ്- പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍