ഇടുക്കി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അവരുടെ സന്ദേശം ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വഴിയും ബിഎസ്എന്‍എല്‍ ലൂടെയും നല്‍കുന്നതിന് അനുമതി വേണം. സര്‍ട്ടിഫിക്കറ്റിനു വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഏജന്‍സിയില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരസ്യത്തിന്റെയും മെസ്സേജിന്റെയും ഉള്ളടക്കം, നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക നിയമവും നിയമം അനുശാസിക്കുന്ന വിധമാണെന്ന് സത്യവാങ്മൂലം നല്‍കണം.