ആലപ്പുഴ : ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കേന്ദ്ര ദുരന്തനിവാരണ സേനയുടെ 17 പേര് അടങ്ങുന്ന സംഘം കടല്‍ക്ഷോഭ സാധ്യതയുള്ള വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി.

അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതൽ പുറക്കാട് അയ്യൻകോവിക്കൽ കടപ്പുറം വരെയുള്ള മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടൽക്ഷോഭം ഉണ്ടായാൽ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറി താമസിക്കുന്നതിനും, ഏതു സാഹചര്യങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ട നിർദ്ദേശങ്ങളും ബോധവത്കരണവും സേനയുടെ ടീം കമാൻണ്ടർ എസ് സി കുമാവത്തിന്റെ നേതൃത്വത്തിൽ നടത്തി. അമ്പലപ്പുഴ തഹസീൽദാർ കെ ആർ മനോജ്‌ സന്ദർശനത്തിന് നേതൃത്വം നൽകി.