കൊല്ലം ജില്ലയില്‍ ഉറുകുന്നില്‍ വാനിടിച്ച് സഹോദരിമാരും അടുത്ത സുഹൃത്തും ഉള്‍പെടെ മൂന്ന് പെണ്‍കൂട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. അപകടത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി, തെ•ല എസ് എച്ച് ഒ, നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പുനലൂര്‍ ആര്‍ ടി ഒ എന്നിവര്‍ക്ക് കമ്മീഷന്‍ മെമ്പര്‍ റെനി ആന്റണി അടിയന്തര നോട്ടീസ് അയച്ചു.