ജാഗ്രതോത്സവം ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം എ ദേവകി അദ്ധ്യക്ഷത വഹിച്ചു. കില ജില്ലാ കോര്‍ഡിനേറ്റര്‍ എം. ബാലഗോപാലന്‍, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍, എ.ഡി.സി ജനറല്‍ പി.സി മജീദ്, എ.കെ രാജേഷ് ,പിഎന്‍ ബാബു, അജികുമാര്‍, സി.എം സുമേഷ്, എം.ജ്യോതിബാസ് എന്നിവര്‍ സംസാരിച്ചു.