കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലം പദ്ധതി പച്ചപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ചന്ദ്രശേഖരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി, തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ഷിബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ആര്‍.വിജയന്‍, ക്ഷീരസംഘം പ്രസിഡണ്ട് എം.ടി ജോണി, കൃഷി ഓഫീസര്‍ ഈശ്വരപ്രസാദ് എന്നിവര്‍ സംസാരിച്ചു. സര്‍ക്കാരിന്റെ പദ്ധതികള്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളേയും വിവിധ വകുപ്പുകളേയും ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടുവരെ എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.