കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നവരില്‍ പരിശീലന ക്ലാസിന് എത്താത്ത 120 പേര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഇന്ന്(ഡിസംബര്‍ 4) രാവിലെ 10 മുതല്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളിലും നടത്തുന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.