പാലക്കാട്:പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകേണ്ടതാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ മണ്ഡലത്തിന് പുറത്തുള്ള ആളായാല്‍ പോലും മണ്ഡലം വിട്ടു പോകേണ്ടതില്ല.