ആലപ്പുഴ:കോവിഡ് രോഗികളും ക്വാറൻറീനിൽ ഉള്ളവരും
ഇന്ന് ഡിസംബർ 5 ന് അധികൃതരുമായി ബന്ധപ്പെടണം

കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരെ, ഇലക്ഷൻ കമ്മീഷൻറെ നിർദ്ദേശമനുസരിച്ച്, പോളിംഗ് ബൂത്തിൽ പോയി നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കില്ല.

ബാലറ്റ് പേപ്പർ ഇതുവരെ ലഭിക്കാത്ത കോവിഡ് രോഗികളും ക്വാറൻറീനിൽ ഇരിക്കുന്നവരും അതത് ബ്ലോക്ക് വരണാധികാരികളെയോ, എ ആർ ഒ മാരായ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർമാരെയോ ഇന്ന് (ഡിസംബർ 5) വൈകീട്ട് 5 മണിക്ക് മുമ്പ് ബന്ധപ്പെടണം. കോവിഡ് രോഗികളും ക്വാറൻറീനിൽ ഇരിക്കുന്നവരും ആയ നഗരസഭകളിലുള്ള വോട്ടർമാർ അതത് വരണാധികാരികളെ യോ എ ആർ ഒ മാരായ നഗരസഭാ സെക്രട്ടറിമാരെയോ ഇന്ന് (ഡിസംബർ 5) വൈകിട്ട് 5 മണിക്ക് മുമ്പ് ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു