കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 20-ന് നടത്തും. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, (പ്രവൃത്തി പരിചയം അഭികാമ്യം). ഇ.സി.ജി ടെക്‌നീഷ്യന്‍ യോഗ്യത ഇ.സി.ജി ടെക്‌നീഷ്യന്‍ കോഴ്‌സ് (പ്രവൃത്തി പരിചയം അഭികാമ്യം). ഇന്റര്‍വ്യൂ ഏപ്രില്‍ 21-ന് നടത്തും.
താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ ദിവസങ്ങളില്‍ രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-എന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.