ജവഹര്‍ നവോദയ വിദ്യാലയ  പ്രവേശന പരീക്ഷ ഏപ്രില്‍ 21ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പൊതുസേവന കേന്ദ്രങ്ങള്‍ വഴി മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയൂ. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ  അപ്‌ലോഡ്‌ചെയ്ത സി.എസ്.സിയെ സമീപിക്കണം.
കൊല്ലം ജെ.എന്‍.വി യുടെ പൊതുസേവന കേന്ദ്രം കൊട്ടാരക്കര നോവര്‍ പ്ലാസയില്‍ (ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഫോണ്‍   9633516800/9633186798) പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫ്‌ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് വിദ്യാലയത്തില്‍ നിന്ന് നേരിട്ടു വാങ്ങുകയോ www.nvshq.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ വേണം. അഡ്മിറ്റ് കാര്‍ഡില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ രേഖകളുമായി 20 നകം  വിദ്യാലയത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ www.jnvkollam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.