പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 4617 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച (ഡിസംബർ 05) ജില്ലയില് 399 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.  121 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 99959 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 98215 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 414 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 246 സാമ്പിളുകൾ അയച്ചു. 40364 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 35223 പേർ രോഗമുക്തി നേടി.
ഇതുവരെ 214810 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1019 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 14159 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.