ഇടുക്കി:തിരഞ്ഞെടുപ്പില്‍ നിയമനം ലഭിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റികളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് കെ എസ് ആര്‍ ടി സി സര്‍വിസുകള്‍ ഏര്‍പ്പെടുത്തി.
പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കുന്ന ഡിസംബര്‍ 7 രാവിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും താഴെ പറയുന്ന പ്രകാരം കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തും.
പീരുമേട് താലൂക്ക് ഓഫീസിനു മുന്‍പില്‍ നിന്നും മൂന്നാറിലേക്ക് രാവിലെ അഞ്ച് മണിക്കും, ഇടുക്കി കലക്ടറേറ്റിന് മുന്‍പില്‍ നിന്നും അടിമാലിക്ക് രാവിലെ 6.30 നും, ഇടുക്കി കലക്ടറേറ്റിന് മുന്‍പില്‍ നിന്നും മൂന്നാറിലേക്ക് രാവിലെ 6.00 മണിക്കും, മൂലമറ്റം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ചെറുതോണിക്ക് രാവിലെ 6.00 മുതല്‍ മൂന്നു ട്രിപ്പ്, തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും കട്ടപ്പന വഴി നെടുംകണ്ടത്തിന് രാവിലെ 5.30. നും, മൂലമറ്റം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും തൊടുപുഴ വഴി മൂന്നാറിലേക്ക് രാവിലെ 6.00. മണിക്കും, അടിമാലി ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂന്നാറിലേക്ക് രാവിലെ 7.30. മണിക്കും, തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും കുട്ടിക്കാനത്തിന് രാവിലെ 6.00. മണിക്കും, കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ നിന്നും കുട്ടിക്കാനത്തിന് രാവിലെ 6.30.നും, ഇടുക്കി കലക്ടറേറ്റില്‍ നിന്നും കട്ടപ്പനക്ക് രാവിലെ 7.00. മണിക്കും വാഹനങ്ങള്‍ പുറപ്പെടും. ഓരോ റൂട്ടിലേയും വാഹനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പീരുമേട് – മൂന്നാര്‍ – ഷാജി 9349511776
കളക്ടറേറ്റ് – അടിമാലി ഷൈജുമോന്‍ 9495161492
കളക്ടറേറ്റ് – മൂന്നാര്‍ – ഷൈജുമോന്‍ 9495161492
മൂലമറ്റം – ചെറുതോണി വിജയന്‍ 9961222879
തൊടുപുഴ – നെടുങ്കണ്ടം മാത്തുക്കുട്ടി 9544124377
മൂലമറ്റം – മൂന്നാര്‍ – വിജയന്‍ 9961222879
അടിമാലി – മൂന്നാര്‍ – സാവിജോര്‍ജ് 9447813851
തൊടുപുഴ – കുട്ടിക്കാനം മാത്തുക്കുട്ടി 9544124377
കട്ടപ്പന കുട്ടിക്കാനം – ഷൈജുമോന്‍ 9495161492
കളക്ടറേറ്റ് കട്ടപ്പന – ഷൈജുമോന്‍ 9495161492
#LSGElection2020
#idukkidistrict