ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി B-36 ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ചമ്പക്കുളം ബ്‌ളോക്കിലെ ഓരോ ഗ്രാമപഞ്ചായത്തിനും സമയക്രമം അനുവദിച്ചു. രാവിലെ 8ന് കൈനകരി, ഒമ്പതിന് നെടുമുടി, 10ന് ചമ്പക്കുളം, 11ന് തലവടി, 12ന് തകഴി, ഉച്ചയ്ക്ക് ഒരുമണിക്ക് എടത്വ എന്നിങ്ങനെയാണ് സമയക്രമം.