കൊല്ലം:ജില്ലയില്‍ നാളെ നടക്കുന്ന വോട്ടെടുപ്പില്‍ 22.2 ലക്ഷം സമ്മതിദായകരെ വോട്ട് ചെയ്യിക്കുന്നതിനായി 2761 ബൂത്തുകളില്‍ 13,805 ഉദ്യോഗസ്ഥര്‍ തയ്യാറായി. 1420 തദ്ദേശ വാര്‍ഡുകളാണ് ജില്ലയിലുള്ളത്. പ•ന ഗ്രാമ പഞ്ചായത്തിലെ 2 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. ഇന്ന് ജില്ലയിലെ 16 പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ഏര്‍പ്പെടുത്തിയിരുന്ന 1400 വാഹനങ്ങളില്‍ ജീവനക്കാരെ വിവിധയിടങ്ങളില്‍ സജ്ജമാക്കിയിരുന്ന ബുത്തുകളില്‍ എത്തിച്ചു.