തിരുവനന്തപുരം:വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു സമീപം വോട്ട് പിടിത്തം പാടില്ല. മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിൽ ബൂത്തിനു 100 മീറ്റർ പരിധിയിലും പഞ്ചായത്തിൽ 200 മീറ്റർ പരിധിയിലും വോട്ട് പിടിക്കുന്നതിനു കർശന വിലക്കുണ്ട്. വോട്ടിനായി അഭ്യർഥന നടത്തുക, ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരിക്കാൻ വോട്ടറെ പ്രേരിപ്പിക്കുക, സമ്മതിദായകൻ വോട്ട് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടിസ് അല്ലാത്ത നോട്ടിസോ ചിഹ്നമോ പ്രദർശിപ്പിക്കുക എന്നിവയും അനുവദിക്കില്ല.
ഈ ദൂരപരിധിക്കുള്ളിൽ സ്ഥാനാർഥികളുടെ ബൂത്തുകളും പാടില്ല. പരിധിക്കു പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകൾക്കു ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്.