പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണം ആലത്തൂർ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിസംബർ ഒമ്പതിന് രാവിലെ എട്ട് മുതൽ നടക്കും. കിഴക്കഞ്ചേരി, തരൂർ ഗ്രാമപഞ്ചായത്തുകളിൽ രാവിലെ 8.30 നും, കണ്ണമ്പ്ര, എരിമയൂർ – 9.30, പുതുക്കോട്, കാവശ്ശേരി – 10.30, വടക്കഞ്ചേരി, ആലത്തൂർ – 11.30 നും വിതരണം ചെയ്യും. പ്രിസൈഡിംഗ് ഓഫീസർമാരും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും അനുവദിച്ച സമയത്ത് പോളിംഗ് സാമഗ്രികൾ കൈപ്പറ്റണം. റിസർവ്വ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ കാലത്ത് എട്ടിന് എത്തിച്ചേരണം.