തൃശ്ശൂര്‍:  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം സ്പെഷ്യൽ വോട്ട് ചെയ്യുന്നവർക്കായുള്ള സ്പെഷ്യൽ ബാലറ്റ് സർവീസിലേക്ക് സ്പെഷ്യൽ പോളിംഗ് ഓഫീസർമാരെയും പോളിംഗ് അസിസ്റ്റന്റ്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 1 മുതൽ 8 വരെ ഡ്യൂട്ടിയിൽ ഉണ്ടായ സ്പെഷ്യൽ പോളിംഗ് ടീമിലെ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദേശം നൽകി. ഫോൺ: 0487 2433461, 2433460