സായുധസേന പതാക ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍വ്വഹിച്ചു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കേണല്‍ എ.വി മോഹന്‍ദാസില്‍ നിന്നും കലക്ടര്‍ പതാകയുടെ ആദ്യ വില്‍പന സ്വീകരിച്ചു.

സായുധ സേന പതാക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസ് മേധാവികളും എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പ്രത്യേക താല്‍പര്യമെടുത്ത് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും സര്‍ക്കാര്‍ ജില്ലയ്ക്ക് നിശ്ചയിച്ച പതാക ഫണ്ട് സമാഹരണം ലക്ഷ്യമായ 23 ലക്ഷം രൂപ സമാഹരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ ജോഷി ജോസഫ്, ആര്‍.ടി.ഒ ഇ. മോഹന്‍ദാസ്, ട്രാഫിക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ബിജുരാജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ദേവദാസ്, എക്‌സ് സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് പി പുരുഷോത്തമന്‍, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ എം.പി വിനോദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.