തിരുവനന്തപുരം  ജില്ലയിൽ പോളിങ് ശതമാനം 64.52 ആയി. ആകെ വോട്ടർമാരിൽ 1834809 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 66.03 ശതമാനവും വനിതാ വോട്ടർമാരിൽ 63.55 ശതമാനവും പേർ വോട്ട് ചെയ്തു. എട്ടു ട്രാൻസ്‌ജെൻഡേഴ്‌സും സമ്മതിദാനാവകാശം വിനിയോഗിച്ചു.