തിരുവനന്തപുരം  ജില്ലയിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്കു കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 67 ശതമാനത്തോളം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറു മണിക്കാണു വോട്ടെടുപ്പ് അവസാനിക്കുന്നത്. ആറു മണിക്ക് ക്യൂവിലുള്ളവർക്കു ടോക്കൺ നൽകും. ഇന്നലെ വൈകിട്ടു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിച്ചവർ വോട്ട് ചെയ്യുന്നതിനായി ഇനിയുള്ള ഒരു മണിക്കൂറിനിടെ ബൂത്തിലെത്തണം.

ബൂത്തിലുള്ള മുഴുവൻ വോട്ടർമാരും വോട്ട് ചെയ്ത ശേഷമായിരിക്കും ഇവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകുക. ഇത്തരത്തിൽ വോട്ട് ചെയ്യാനെത്തുന്നവർ നിർബന്ധമായും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കണം ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റും വേണം. ഇവർ ബൂത്തിലെത്തുമ്പോൾ ബൂത്തിനുള്ളിലുള്ള എല്ലാവരും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുകയും വേണം.