കാസര്‍ഗോഡ്:  2020ലെ സായുധസേനാ പതാക ദിനത്തോടനുബന്ധിച്ചുള്ള പതാക വില്പനയുടെ ജില്ലാതല ഉദ്ഘാടനം എന്‍ സി സി കേഡറ്റില്‍ നിന്നും സായുധസേനാ പതാക സ്വീകരിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍വ്വഹിച്ചു. കളക്ടറേറ്റിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ അധ്യക്ഷത വഹിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. കേശവന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഗീതാകുമാരി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ മുരളീധരന്‍ നായര്‍ കെ, ജില്ലാ രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ പി ചന്ദ്രന്‍, വിമുക്തഭടനായ അഡ്വക്കേറ്റ് പുലിക്കോടന്‍ ബാബു, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.