വയനാട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്.

മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ബ്ലോക്ക് വിതരണ കേന്ദ്രങ്ങള്‍. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ്. സ്‌കൂള്‍ എന്നിവയാണ് നഗരസഭകളുടെ വിതരണ കേന്ദ്രങ്ങള്‍.