വയനാട്:   ത്രിതല പഞ്ചായത്തിലെ ഒരു പോളിങ് ബൂത്തിലേക്ക് വിതരണം ചെയ്യുന്നത് വോട്ടിങ് യന്ത്രത്തിന്റെ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ്. നഗരസഭയില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമായിരിക്കും വിതരണം ചെയ്യുക.

ഇവയ്ക്ക് പുറമേ ഓരോ പോളിങ് ബൂത്തിലേക്കും വിതരണം ചെയ്യുന്ന പോളിങ് സാമഗ്രികള്‍ :

. രണ്ട് ഗ്രീന്‍ പേപ്പര്‍ സീല്‍
. രണ്ട് സ്ട്രിപ്പ് സീല്‍
. രണ്ട് സ്‌പെഷ്യല്‍ ടാഗ്
. കണ്‍ട്രോള്‍ യൂണിറ്റുകളിലേക്കുള്ള അഡ്രസ്സ് ടാഗ് രണ്ട്
. ബാലറ്റ് യൂണിറ്റുകളിലേക്കുള്ള അഡ്രസ്സ് ടാഗ് ഒന്ന്
. കൈവിരലില്‍ പുരട്ടുന്ന മഷി 5 മില്ലി ലിറ്റര്‍
. വോട്ടര്‍പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി
. സീലുകള്‍ 4 തരം 6 എണ്ണം
. 10 തരം കവറുകള്‍ രണ്ട് എണ്ണം വീതം
– 28 ഇനം സ്‌റ്റേഷനറി വസ്തുക്കള്‍
– 24 തരം ഫോമുകള്‍

കോവിഡ് പശ്ചാത്തലത്തില്‍ ഓരോ ബൂത്തിലേക്കും ഏഴ് ലിറ്റര്‍ സാനിറ്റൈസറും ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 18 എന്‍-95 മാസ്‌കുകളും 12 ജോഡി കയ്യുറകളും 6 ഫേസ്ഷീല്‍ഡുകളും നല്‍കും.