കാസര്‍ഗോഡ്: കോവിഡ്-തെരഞ്ഞെടുപ്പ് തിരക്കിനിടയിലും കൃഷി മറക്കാതെ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍. കുമ്പള സിഎച്ച്സിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്തില്‍ മൊഗ്രാല്‍ ഹെല്‍ത്ത് സെന്ററില്‍ ഗ്രോ ബാഗ് പച്ചക്കറികൃഷി ആരംഭിച്ചു. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ലീവ് ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളിലാണ് ഗ്രോബാഗില്‍ മണ്ണും, വളവും നിറച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഖില്‍ കാരായി, കെ കെ ആദര്‍ശ്, വൈ ഹരീഷ് എന്നിവരാണ് ദിവസവും വെള്ളമൊഴിച്ച് കൃഷിയെ പരിപാലിക്കുന്നത്. കുമ്പള കൃഷിഭവന്റെ എല്ലാ സഹായവും കൃഷിക്ക് ലഭിക്കുന്നുണ്ട്.
ജൈവകൃഷിയാണ് നടത്തുന്നത്. 60 ഗ്രോ ബാഗില്‍ തക്കാളി, വെണ്ട, ചീര, മുളക്, പയര്‍, വഴുതന തുടങ്ങിയ പച്ചക്കറി തൈകളാണ് നട്ടുവളര്‍ത്തുന്നത്. ഫെബ്രുവരി അവസാനത്തോടെ വിളവെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. തൈ നടീല്‍ ഉദ്ഘാടനം സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ദിവാകര റൈ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ കെ നാണുകുട്ടന്‍, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുര്യക്കോസ് ഈപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി വിവേക്, വൈ ഹരിഷ്, കെ കെ ആദര്‍ശ്, അഖില്‍ കാരായി, ക്ലാര്‍ക്കുമാരായ കെ രവികുമാര്‍, ജി ആശോകന്‍ എന്നിവര്‍ സംബന്ധിച്ചു.