വയനാട്:   കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ ആദ്യ 8 മിനിറ്റില്‍ പ്രവേശിക്കുകയും അടുത്ത 5 മിനിട്ടില്‍ ബാക്കി ഉള്ളവരുടെ ഹാജര്‍ എടുക്കേണ്ടതുമാണ്.

ബ്ലോക്ക്തലങ്ങളിലും, നഗരസഭകളിലും നടക്കുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്.
രാവിലെ 9 മുതല്‍ 10 വരെ – പഞ്ചായത്തുകളിലെ 1 മുതല്‍ 5 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 1 മുതല്‍ 6 വരെയുളള ഡിവിഷനുകള്‍.
10 മണി മുതല്‍ 11 വരെ – പഞ്ചായത്തുകളിലെ 6 മുതല്‍ 10 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 7 മുതല്‍ 12 വരെയുളള ഡിവിഷനുകള്‍.

11 മണി മുതല്‍ 12 വരെ – പഞ്ചായത്തുകളിലെ 11 മുതല്‍ 15 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 13 മുതല്‍ 18 വരെയുളള ഡിവിഷനുകള്‍.
ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ – പഞ്ചായത്തുകളിലെ 16 മുതല്‍ 25 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 19 മുതല്‍ 24 വരെയുളള ഡിവിഷനുകള്‍.
1 മണി മുതല്‍ 2 വരെ – നഗരസഭകളിലെ 25 മുതല്‍ 30 വരെയുളള ഡിവിഷനുകള്‍.
2 മണി മുതല്‍ 3 വരെ – നഗരസഭകളിലെ 31 മുതല്‍ 36 വരെയുളള ഡിവിഷനുകള്‍.