ഇടുക്കി: കന്നിവോട്ട് രേഖപ്പെടുത്താന്‍ നാത്തൂന്‍മാരൊരുമിച്ചെത്തി. സൗത്ത് പള്ളിവാസല്‍ എഎല്‍പി സ്‌കൂളില്‍ ക്രമീകരിച്ചിരുന്ന ബൂത്തിലാണ് നേഴ്സിംഗ് വിദ്യാര്‍ത്ഥികളും നാത്തൂന്‍മാരുമായ ധനലക്ഷ്മിയും അപര്‍ണ്ണയും തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തുവാന്‍ ഒരുമിച്ചെത്തിയത്.
പള്ളിവാസല്‍ ഫാക്ടറി ഡിവിഷനിലാണ് ഇരുവരുടെയും താമസം. ധനലക്ഷമിയുടെ സഹോദര ഭാര്യയാണ് അപര്‍ണ്ണ. പള്ളിവാസല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഇരുവരുടെയും വോട്ട്. വോട്ടവകാശം ലഭിച്ച് മൂന്ന് വര്‍ഷം കാത്തിരുന്ന ശേഷമാണ് അപര്‍ണ്ണ കന്നിവോട്ടിനെത്തിയത്.വോട്ടവകാശം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ധനലക്ഷ്മി തന്റെ സമ്മദിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത്.കന്നിവോട്ട് രേഖപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.