കൊവിഡ് ഭീതിക്ക് നടുവില്‍ ജാഗ്രതക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇടയിലായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.മുഴുവന്‍ വോട്ടര്‍മാരും മാസ്‌ക്ക് ധരിച്ചായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം സുരക്ഷിതമായ പോളിംഗിന് അനിവാര്യമായി തീര്‍ന്നു. പിപിഇ കിറ്റ് ധരിച്ചും വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തി.
അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൊവിഡ് പോസറ്റീവായ 9 പേര്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തി. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ക്രമീകരിച്ച ബൂത്തില്‍ 2 പേരും വിവേകാനന്ദ സ്‌കൂളില്‍ ക്രമീകരിച്ച ബൂത്തില്‍ 5 പേരും പതിനാലാംമൈലിലെ ബൂത്തില്‍ 2 പേരും കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു. വൈകിട്ട് അഞ്ചരക്കും ആറു മണിക്കും ഇടയിലായിരുന്നു ഇവര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്