തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ 74. 49 % പേര്‍ (വൈകിട്ട് 7.15 വരെ ലഭിച്ച വിവരം) വോട്ട് രേഖപ്പെടുത്തി.
തികച്ചും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും എട്ടു ബ്ലാക്കുകളിലെ 104 ഡിവിഷനുകളിലേക്കും 52 ഗ്രാമപഞ്ചായത്തുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
ഇടമലക്കുടിയിൽ 65. 32 % പേർ വോട്ട് രേഖപ്പെടുത്തി. 1887 വോട്ടർമാരാണ് അവിടെ ഉണ്ടായിരുന്നത്.
1453 ബൂത്തുകളിലായി ആകെ 901593 വോട്ടര്‍മാരാണുണ്ടായിരുന്നത്.
ഇടുക്കി ജില്ല- 74.49
ബ്ലോക്കുകള്‍ ശതമാനം:
അടിമാലി – 73.82%
ദേവികുളം – 69.79 %
നെടുങ്കണ്ടം – 77.01%
ഇളംദേശം – 79. 25%
ഇടുക്കി – 73.25 %
കട്ടപ്പന – 74.12%
തൊടുപുഴ- 77.79 %
അഴുത – 69.85 %
നഗരസഭകള്‍:
തൊടുപുഴ- 82.11 %
കട്ടപ്പന- 74.57%
2015ല്‍ ജില്ലയിലെ
പോളിംഗ് ശതമാനം:
ഇടുക്കി ജില്ല (78.33)
ബ്ലോക്കുകള്‍:
അടിമാലി – (78.02)
ദേവികുളം – (76.36)
നെടുങ്കണ്ടം – (79.16)
ഇളംദേശം – (81.82)
ഇടുക്കി – (77.76)
കട്ടപ്പന – (77.33)
തൊടുപുഴ – (81.31)
അഴുത – (74.78)
നഗരസഭകള്‍:-
തൊടുപുഴ – (83.44)
കട്ടപ്പന – (78.71 )
വൈദ്യുതി മന്ത്രി എം എം മണി സ്വദേശമായ കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ എല്‍ പി സ്‌കൂളിലും എം എല്‍എ മാരായ പി ജെ ജോസഫ് പുറപ്പുഴ ഗവ. എല്‍ പി സ്‌കൂളിലും, എസ്. രാജേന്ദ്രന്‍ മുന്നാര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റല്‍ ബൂത്തിലും, റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് ഗവ. എല്‍ പി സ്‌കൂളിലും, ഇ.എസ് ബിജിമോള്‍ ഏലപ്പാറ പഞ്ചായത്തിലെ തണ്ണിക്കാനം വാര്‍ഡിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലും വോട്ട് ചെയ്തു.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.വൈകിട്ട് 7.15 വരെ ലഭ്യമായ വിവരമനുസരിച്ച് ജില്ലയില്‍ വിവിധ ബൂത്തുകളിലായി
187 സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.